കൊച്ചി: ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന രഞ്ജിത് ശങ്കർ ചിത്രം ജയ് ഗണേശിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വീൽ ചെയറിലിരുന്ന് തിരഞ്ഞുനോക്കുന്ന ഉണ്ണിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.
ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ ലോയറുടെ വേഷമാണ് ജോമോൾക്ക്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു. എറണാകുളം പരിസര പ്രദേശങ്ങളിലായി നവംബർ 11ന് ഷൂട്ട് ആരംഭിച്ചിരുന്നു.
Discussion about this post