കോഴിക്കോട്: കെഎസ്ആർടി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. താരമശ്ശേരിയിലാണ് സംഭവം.
കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. പൂവമ്പായി എ എം ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ് ഇയാൾ.
ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു സംഭവം. പെൺകുട്ടി ബഹളം വെച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതി സ്വീകരിച്ച ശേഷം മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Discussion about this post