പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതില്‍ വ്യാപക പ്രതിഷേധം. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് യുവ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ആരോപണ വിധേയനായ എംഎല്‍എ രാജി വയ്ക്കണമെന്ന് യുവമോര്‍ച്ച് ആവശ്യപ്പെട്ടു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്തിലാണെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തന്നെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ആളിക്കത്തുന്നത്. ഇത്തരം രാജ്യദ്രോഹ കുറ്റങ്ങളില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
Discussion about this post