തൃശൂർ: സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള മാളികപ്പുറം തിരക്കഥാകൃത്ത് അഭിലഷ് പിള്ളയുടെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തൃശ്ശൂരിൽ വച്ച് നടന്ന ഒരു പരിപാടിയിൽ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ നൃത്ത പരിപാടി കണ്ട് അവരെ കൂടെ നിർത്തിയാണ് അഭിലാഷ് തന്റെ സന്തോഷവും സ്നേഹവും പങ്കുവെച്ചത്. തന്റെ ഒരു സിനിമയിലൂടെ ഈ കുട്ടികളുടെ കഴിവ് ലോകത്തിനു മുന്നിൽ എത്തിക്കും എന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
ഈ കുട്ടികൾ ശെരിക്കും എന്നെ അതിശയിപ്പിച്ചു. അത്രക്കും മികച്ച പ്രകടനമാണ് ശാരീരിക വൈകല്യങ്ങൾക്ക് മുന്നിൽ തോറ്റു കൊടുക്കാതെ അവർ കാഴ്ച വെച്ചത്. അവരുടെ മുഖത്തെ സന്തോഷം, ആത്മവിശ്വാസം, സ്നേഹം.. അതിനു മുന്നിൽ മറ്റൊന്നിനും അവരെ തോൽപ്പിക്കാൻ കഴിയില്ലാരുന്നു. ഒരു വാക്ക് ഞാൻ ആ കുട്ടികൾക്ക് കൊടുത്തു. എന്റെ സിനിമകളിൽ ഏതെങ്കിലും ഒന്നിലൂടെ ലോകം നിങ്ങളുടെ കഴിവ് ഇനിയും കാണുമെന്ന്. ആ ദിവസത്തിനായി കാത്തിരിക്കുന്നു എന്നാണ് അഭിലാഷ് തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്.
ദിവ്യാംഗരായ കുട്ടികളുടെ കലാപ്രകടനങ്ങളുടെ ഒരു വീഡിയോയും അഭിലാഷ് പിള്ള പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/reel/Czvoqt0LVNV/?igshid=MzRlODBiNWFlZA==
Discussion about this post