വിയറ്റ്‌നാം: യാത്രകള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരെ മാടി വിളിച്ച് വിയറ്റ്‌നാം. ശ്രീലങ്കയ്ക്കും തായ്ലന്‍ഡിനും ശേഷം വിസയില്ലാതെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്ന അടുത്ത ഡെസ്റ്റിനേഷനായി് വിയറ്റ്‌നാം മാറിയേക്കും.നിലവില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ വിസയില്ലാതെ വിയറ്റ്‌നാമില്‍ പ്രവേശിക്കാന്‍ കഴിയൂ.
ഈ വര്‍ഷത്തെ ആദ്യ പത്ത് മാസങ്ങളില്‍, വിയറ്റ്‌നാമിന് ഏകദേശം 10 ദശലക്ഷം അന്തര്‍ദ്ദേശീയ സന്ദര്‍ശകരാണ് ഉണ്ടായിരുന്നത്. 2022 വര്‍ഷത്തെ അപേക്ഷിച്ച് 4.6 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായത്.
ഓഗസ്റ്റ് പകുതി മുതല്‍ വിയറ്റ്‌നാം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ഇ-വിസകള്‍ നല്‍കാന്‍ തുടങ്ങി. 90 ദിവസത്തെ കാലയളവ് നല്‍കുകയും ഒന്നിലധികം എന്‍ട്രികള്‍ അനുവദിക്കുകയും ചെയ്തിരുന്നു. വിസയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് താമസത്തിന്റെ കാലാവധി മൂന്നിരട്ടിയായി നീട്ടുകയും ചെയ്തു.
തായ്ലന്‍ഡും ശ്രീലങ്കയും വിസ ഇളവുകള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. ‘2022 ല്‍ തായ്‌ലന്‍ഡിന് 965,994 ഇന്ത്യന്‍ വിനോദസഞ്ചാരികളും , ഈ വര്‍ഷം ജനുവരി 1 മുതല്‍ ഒക്ടോബര്‍ 31 വരെ 1,302,483 ഇന്ത്യന്‍ ടൂറിസ്റ്റുകളും ആണ് സന്ദര്‍ശത്തിന് വന്നിരുന്നത്. ഇന്ത്യന്‍ ടൂറിസ്റ്റുകളും സന്ദര്‍ശിച്ചതായിട്ടാണ് ഔദ്യോഗിക കണക്ക്.
ഒക്ടോബറില്‍, പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി ശ്രീലങ്കയും വിസ രഹിത പ്രവേശന സംരംഭം അവതരിപ്പിച്ചിരുന്നു.
Discussion about this post