എറണാകുളം: കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ മുതിർന്ന നേതാവുമായ ആർ. രാമചന്ദ്രൻ അന്തരിച്ചു. 75വയസായിരുന്നു. കരൾരോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
ഇന്ന് പുലർച്ചെ 3.55നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു രാമചന്ദ്രൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്.
Discussion about this post