കോഴിക്കോട്:സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ എസ്‌ഐയും പോലീസുകാരനും പങ്കെടുത്ത സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയും ട്രാഫിക് എസ്‌ഐയുമായ സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ സുരേഷ് ബാബു എന്നിവരാണ് പാർട്ടി യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. യോഗത്തിന്റെ ചിത്രങ്ങൾ സുരേഷ് കുമാർ വാട്‌സ് ആപ്പിൽ സ്റ്റാറ്റസായി ഇട്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ചേന്നമംഗലം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലായിരുന്നു യോഗം.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ കമ്മീഷണർ റിപ്പോർട്ട് തേടിയിരുന്നു. കഴിഞ്ഞ ദിവസം ഈ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് കൈമാറിയിരുന്നു.
Discussion about this post