കൊച്ചി:സിപിഎം, എഐവൈഎഫ് നേതാക്കളെ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റികളാക്കിയ സംഭവത്തിൽ ഹൈക്കോടതിയുടെ സ്‌റ്റേ. തിരുനാവായ വൈരംകോട് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ സി.പി.എം, എ.ഐ.വൈ.എഫ് നതാക്കളെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ച നടപടിയാണ് സ്‌റ്റേ ചെയ്തത്.തിരൂർ സ്വദേശി എം. മുരളീധരൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
എ.ഐ.വൈ.എഫ് തിരൂർ മണ്ഡലം സെക്രട്ടറി പി.കെ. ബാബു, സി.പി.എം നേതാവ് കെ.എസ്. ദിലീപ് എന്നിവരെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് കമീഷണറുടെ ഉത്തരവിനാണ് സ്റ്റേ. ഇരുവരും ഒരു മാസത്തേക്ക് ക്ഷേത്രഭരണത്തിൽ ഇടപെടരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു.ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രിയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഫെബ്രുവരിയിൽ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. എന്നാൽ ഇത് മറികടന്നാണ് സിപിഎം നേതാക്കൾക്ക് അടക്കം നിയമനം നൽകിയത്.
Discussion about this post