കണ്ണൂർ: കേരള ചരിത്രത്തിൽ ആദ്യമായി മന്ത്രസഭാ യോഗം ബാർഹോട്ടലിൽ ചേർന്നു. തലശ്ശേരിയിലെ പേൾവ്യൂ റീജൻസി ഹോട്ടലിലാണ് മന്ത്രിസഭാ യോഗം ചേർന്നത്. സംഭവത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. കണ്ണൂരിലും തലശേരിയിലും മികച്ച സർക്കാർ ഗസ്റ്റ് ഹൗസുകളുള്ളപ്പോഴാണ് മന്ത്രി സഭായോഗം ബാർഹോട്ടലിൽ ചേർന്നത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവരുടെ സുരക്ഷയിലായിരുന്നു തലസ്ഥാനത്തിന് പുറത്തെ മന്ത്രിസഭ യോഗം
എന്ത് കൊണ്ടാണ് സ്വകാര്യ ബാർ ഹോട്ടലിൽ മന്ത്ര സഭാ യോഗം ചെർന്നതെന്ന് വ്യക്തമാക്കണമെന്ന്് കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു.
മുൻസർക്കാരുകളുടെ കാലത്തും തിരുവനന്തപുരത്തിന് പുറത്ത് മന്ത്രി സഭായോഗം ചേർന്നിട്ടുണ്ടെങ്കിലും അതെല്ലാം സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ആയിരുന്നു. താനൂർ ബോട്ടപകടത്തിന്റെ സമയത്ത അടിയന്തിര സാഹചര്യത്തിൽ മന്ത്രി അബ്ദൾ റഹിമാന്റെ വീട്ടിൽ വച്ച് മന്ത്രി സഭായോഗം ചേർന്നിരുന്നു.
അതേസമയം മലപ്പുറത്തെ വള്ളിക്കുന്ന് (നവംബർ 28), തൃശ്ശൂർ (ഡിസംബർ 6), പീരുമേട് (ഡിസംബർ 12), കൊല്ലം (ഡിസംബർ 20) എന്നിവടങ്ങളിലും നവകേരളാസദസിനിടയിൽ മന്ത്രി സഭാ യോഗം ചേരും.
Discussion about this post