കോഴിക്കോട്; ചെലവ് കുറയ്ക്കാനെന്ന വ്യാജേന നവകേരള സദസ് ധൂർത്തിനായി എത്തിച്ച ബസ് വീണ്ടും വിവാദത്തിൽ. ബസിനു വേദിക്കരികിലെത്താൻ സ്‌കൂളിന്റെ മതിൽ പൊളിച്ചു. തിരൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിലാണു പൊളിച്ചത്. ഇവിടെ പ്രധാന കവാടത്തിലൂടെ ബസിന് ഉള്ളിലേക്കു കടക്കാൻ സാധിക്കില്ല. മതിൽ പൊളിച്ച ഭാഗത്തുണ്ടായിരുന്ന അഴുക്കുചാൽ പാറപ്പൊടിയിട്ടു മൂടി ബസിനു വഴിയൊരുക്കി. മുൻപ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടിക്കും മതിൽ പൊളിക്കുകയും തുടർന്ന് കെട്ടിക്കൊടുക്കുകയും ചെയ്തിരുന്നു.
ചെലവ് കുറയ്ക്കാനാണ് ബസ് ഇറക്കിയെന്ന വാദം കാറ്റിൽ പറത്തിയാണ് മന്ത്രിവാഹനങ്ങളും അതിന് പുറമെ കെഎസ്ആർടിയുടെ എസി വോൾവോയും അകമ്പടിയായി എത്തുന്നത്. മന്ത്രിമാർ താമസസ്ഥലത്ത് നിന്ന് പ്രഭാതയോഗത്തിലേക്ക് എത്തുന്നത് ഔദ്യോഗികവാഹനത്തിലാണ്. ചിലർ ഒരുമിച്ചെത്തുമ്പോൾ ചിലർക്ക് ഒറ്റയ്ക്ക് ഒരുവാഹനത്തിൽ യാത്ര ചെയ്യണം.മന്ത്രിമാരുടെ ലഗേജുമായാണ് വാഹനങ്ങൾ ഹാൾട്ടിംഗ് കേന്ദ്രത്തിൽ എത്തുന്നത്.
നവകേരള സദസിലേക്ക് മന്ത്രിമാർ പുത്തൻ ബസിലെത്തുമ്പോൾ അകമ്പടിയായി മറ്റൊരു ബസ് യാത്രക്കാരില്ലാതെ ഓടുന്നുണ്ട്. കാബിനറ്റ് ബസിന്റെ യാത്ര മുടങ്ങിയാൽ ഉപയോഗിക്കാനാണിത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ആർഎസ് 781 ബസാണ് നവകേരള ബസിന് പുറകേ ഓടുന്നത്.
സർക്കാരിന്റെ ധൂർത്തിന് പിന്നാലെ നവകേരള ബസിനായുള്ള പണച്ചിലവും വാർത്തയായതോടെ സംസ്ഥാനത്ത് ജനാധിപത്യം തന്നെയാണോ എന്നാണ് പൊതുജനം വിമർശിക്കുന്നത്.
Discussion about this post