മലപ്പുറം: നവ കേരള സദസ്സില്‍ വീണ്ടും ഇടത് നേതാക്കള്‍ക്കെതിരെ പരാതി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിന്നാലെ പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെയാണ് നവകേരള സദസ്സില്‍ പരാതി ഉയര്‍ന്നത്.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അന്‍വര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഭൂമി കണ്ടുകെട്ടണമെന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ കെ.വി. ഷാജിയാണ് വള്ളിക്കുന്ന് മണ്ഡലം നവകേരള സദസില്‍ പരാതി നല്‍കിയത്.
Discussion about this post