കോട്ടയം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയവര്‍ക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും മികവ് കൊണ്ടാണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന അല്‍പ്പത്തരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുട്ടി സുരക്ഷിതയായി തിരികെ എത്തിയതില്‍ മുഖ്യമന്ത്രിക്കും കേരള പോലീസിനും അഭിനന്ദനമര്‍പ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ് പങ്ക് വച്ച് കുറിപ്പില്‍ പ്രതികരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍.
“കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് 20 മണിക്കൂറിന് ശേഷമാണ് കൊല്ലം നഗരത്തിലെ ഏറ്റവും തിരക്കുള്ള ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് ക്രിമിനലുകള്‍ക്ക് കടന്നു കളയാന്‍ സാധിച്ചത്. അതേ സമയം രണ്ട് പൊലീസ് വാഹനങ്ങള്‍ അതുവഴി കടന്നു പോവുകയും ചെയ്തു. ഇത്രയും സമയം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്”, സുരേന്ദ്രന്‍ പറഞ്ഞു.
ജനങ്ങളുടെ ഒത്തൊരുമയും മാദ്ധ്യമങ്ങളുടെ ശക്തമായ ഇടപെടലുമാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ ക്രിമിനലുകളെ പ്രേരിപ്പിച്ചത്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post