റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ വീണ്ടും അക്രമവുമായി കമ്യൂണിസ്റ്റ് ഭീകരര്‍. പ്രദേശത്ത് നിര്‍മാണ ജോലിക്ക് എത്തിച്ച ടിപ്പറുകളും ജെസിബിയും ഉള്‍പ്പെടെ 14 വാഹനങ്ങള്‍ കൂട്ടത്തോടെ തീവെച്ചു. ദന്തേവാഡയിലെ ഭാന്‍സി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അതിനിടെ ബര്‍സൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇവര്‍ നടത്തിയ ഐഇഡി സ്ഫോടനത്തില്‍ രണ്ട് സിആര്‍പിഎഫ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ സൈനിക്കര്‍ അപകടനില തരണം ചെയ്തുവെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വാട്ടര്‍ ടാങ്കറുകള്‍ ഉള്‍പ്പെടെ കത്തിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 25 -30 കമ്യൂണിസ്റ്റ് ഭീകരരാണ് ഉണ്ടായിരുന്നത്. അവരില്‍ ഭൂരിഭാഗവും ഗ്രാമീണരുടെ വേഷത്തിലാണ് വന്നിരുന്നത്. എന്നാല്‍ ആരേയും പിടിക്കാന്‍ സാധിച്ചില്ല. എല്ലാവരും ഓടി രക്ഷപ്പെട്ടു. നവംബറില്‍ 27ന് ദന്തേവാഡയിലും സ്ഫോടനം നടന്നിരുന്നു. .
ബര്‍സൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ സ്‌ഫോടനത്തിലാണ് രണ്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു പരിക്കേറ്റത്. ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസുകള്‍ (ഐഇഡി) ഉപയോഗിച്ചുള്ള സ്ഫോടനമായിരുന്നു നടന്നത്. ബറ്റാലിയനിലെ സൈന്‍കര്‍ പാലത്തിന് സമീപം ബാനര്‍ നീക്കം ചെയ്യുന്നതിനിടെയാണ് സ്ഫോടനം. പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം.
Discussion about this post