തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ സമരത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ പ്രഭാകരനും. തിരുവനന്തപുരം എംജി കോളജ് ഇംഗ്ലിഷ് വിഭാഗം അദ്ധ്യാപികയാണ് ആശ.
സിപിഎം അനുകൂല സർവീസ് സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എകെപിസിടിഎ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിലാണ് ആശപങ്കെടുത്തത്. സമരമുഖത്ത് സജീവമായി പങ്കെടുത്ത ആശ സർക്കാരുകൾക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് യുജിസി അദ്ധ്യാപകരുടെ ശമ്പളപരിഷ്‌കരണ കുടിശിക സംസ്ഥാന സർക്കാർ നൽകാതിരിക്കുന്നത്. ഇതിനാവശ്യമായ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.
Discussion about this post