കൊച്ചി:കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയമായ നടി ലക്ഷ്മിക സജീവന്‍ (24)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട് .ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യ്ത് വരുകയായിരുന്നു.
നിറത്തിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നുപോലും അവഗണനകള്‍ നേരിടുന്ന കാക്ക എന്ന ഹ്രസ്വചിത്രത്തിലെ പഞ്ചമി എന്ന കഥാപാത്രത്തിലുടെയാണ് ലക്ഷ്മിക സജീവന്‍ ജനശ്രദ്ധനേടുന്നത്.കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു. തന്റെ രൂപം കാരണം വീട്ടുകാരില്‍ നിന്നുപോലും പഴികേള്‍ക്കേണ്ടിവന്ന, മാറ്റിനിര്‍ത്തപ്പെട്ട പഞ്ചമി, പിന്നീട് അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്.
ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.
Discussion about this post