കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു. നവകേരള സദസ്സിന്റെ ഭാഗമായുള്ള പരാതികളും ഇന്ന് സ്വീകരിക്കില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് നടപടി.
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.
അതേസമയം കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിൽ നടക്കും. ഇന്ന് തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ വീട്ടിലും പട്ടം പിഎസ് സ്മാരകത്തിലും പൊതുദർശനമുണ്ട്.
പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്.
Discussion about this post