തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ് എഫ് ഐ അതിക്രമത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകുക.
സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഗവർണ്ണർ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുവാനാണ് സാദ്ധ്യത.
അതേസമയം എസ് എഫ് ഐക്കാരായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയും ഇന്നാണ് ജെഎഫ് എംസി കോടതി പരിഗണിക്കുന്നത്. പ്രതികൾക്കെതിരെ ഐപിസി 124 ചുമത്തിയതിൽ സർക്കാറിന് അതൃപ്തിയുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ 124 നിലനിൽക്കുമോ എന്ന് പ്രോസിക്യൂട്ടർ കോടതിയിൽ സംശയം പ്രകടിപ്പിച്ചതും സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് എന്നത് വ്യക്തമാണ്.
Discussion about this post