കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി വണ്ടിപ്പെരിയാർ സ്വദേശി അർജ്ജുനെ വെറുതെ വിട്ടു. കൊലപാതകം ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. 2021 ജൂൺ 30 നാണ് സംഭവം നടന്നത്. കട്ടപ്പന അതിവേഗ സ്‌പെഷൽ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
വീടിനുളളിൽ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. ബോധരഹിതയായ കുട്ടിയെ കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തിയത്.
ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ അന്വേഷണത്തിൽ ലഭിച്ച എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു. വിധിക്കെതിരെ അപ്പീലിന് സാദ്ധ്യതയുണ്ടോയെന്ന് പരിശോധിക്കും. പരമാവധി തെളിവുകൾ ശേഖരിച്ചാണ് കൊടുത്തത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെട ഹാജരാക്കിയിരുന്നു. അന്വേഷണ ഘട്ടത്തിൽ ലഭിച്ച തെളിവുകളും കോടതിയിൽ ഹാജരായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം പോലീസ് കളളതെളിവുണ്ടാക്കിയെന്നും പ്രതിയെന്ന് പറഞ്ഞ് ഒരാളെ ഫിക്‌സ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. എസ്‌കെ ആദിത്യൻ പ്രതികരിച്ചത്. മാദ്ധ്യമങ്ങളെല്ലാം ഡിവൈഎഫ്‌ഐ നേതാവെന്ന് പറഞ്ഞ് ആഘോഷിച്ചു. ഡിവൈഎഫ്‌ഐ നേതാവാണെന്ന് ഉളളതാണോ തെളിവെന്ന് അഭിഭാഷകൻ ചോദിച്ചു. ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് പോലീസ് അവകാശപ്പെട്ടതാണെന്നും അഭിഭാഷകൻ പറഞ്ഞു. കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്നും അതുമായി മുന്നോട്ടുപോകുമെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു.
Discussion about this post