തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് മാദ്ധ്യമപ്രവർത്തകൻ അരുൺ കുമാർ. റിപ്പോർട്ടർ ചാനലിന്റെ ‘മീറ്റ് ദ എഡിറ്റർ’ പരിപാടിയിലാണ് അരുൺ ആക്ഷേപം നടത്തിയത്. ഇത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.
പന്നികളോട് മൽപ്പിടുത്തത്തിന് പോകരുതെന്നാണ് ഗവർണറെ ഉദ്ദേശിച്ച് അരുൺകുമാർ എസ്എഫ്ഐക്കാരെ ഉപദേശിച്ചത്. ”പന്നികളോട് മൽപ്പിടുത്തതിന് നിൽക്കരുത് കുട്ടികളേ, നിങ്ങളുടെ ദേഹത്തു ചെളി പറ്റും. പന്നികൾക്ക് അതാണ് ഇഷ്ടം. ഈ മനുഷ്യനെ നന്നാക്കാൻ കേരളം വിചാരിച്ചാൽ നടക്കില്ല. അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്” എന്നായിരുന്നു ഉപദേശം. ഗവർണറെ സിനിമ കഥാപാത്രമായ ‘കീലേരി അച്ചു’ എന്നു വിശേഷിപ്പിച്ചും അരുൺ ആക്ഷേപിക്കുന്നുണ്ട്.
അതേസമയം ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ വെല്ലുവിളിക്കിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലേക്ക്. ഡിസംബർ 16-ന് വൈകീട്ടാണ് ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തുക.
യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലാണ് ഗവർണർക്ക് താമസം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം ക്യാമ്പസിൽ തങ്ങുന്ന ഗവർണർ ജില്ലയിലെ ചില സ്വകാര്യ ചടങ്ങുകളിലും 18-ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമ സെമിനാറിലും പങ്കെടുക്കും. 18-ന് ഉച്ചയ്ക്ക് 2.30നാണ് സെമിനാർ.
Discussion about this post