കണ്ണൂര്‍:ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് ബാധിച്ച് പാനൂരില്‍ വയോധികന്‍ മരിച്ചു. കണ്ണുരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അബ്ദുല്ല (82) കൊവിഡ് പിടിപ്പെട്ട് മരിച്ചത് . പക്ഷാഘാതവും ഹൃദയാഘാതവും വന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീടാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.
കൊവിഡ് മരണത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന് അടിയന്തരയോഗം തീരുമാനിച്ചു. കെ.പി. മോഹനന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. കോവിഡിനെതിരെ ഭയമല്ല, ജാഗ്രതയാണ് ആവശ്യമെന്ന് യോഗം വിലയിരുത്തി. മാസ്‌ക്, സാനിഡൈസര്‍ എന്നിവ നിര്‍ബന്ധമാക്കണമെന്നും എം എല്‍എ പറഞ്ഞു. കൂടാതെ ആള്‍ക്കൂട്ടം ഒഴിവാക്കാനും,പനിയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും,ക്വാറന്റൈനില്‍ തുടരാനും യോഗത്തില്‍ തീരുമാനിച്ചു.
Discussion about this post