ഉറക്കം ഉണർന്നു കഴിഞ്ഞാൽ ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാലീ കാപ്പി നമ്മളുടെ ചർമ്മത്തിൽ ഉപയോഗിക്കുന്നത് പല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് അറിയാമോ? പ്രമുഖ സ്‌കിൻ കെയർ ബ്രാൻഡ് പോലും ഉത്പന്നങ്ങളിൽ പ്രധാന ചേരുവയായി കാപ്പിപൊടിയാണ് ഉപയോഗിക്കുന്നത്. അത്രയ്ക്കുണ്ട് കാപ്പിപ്പൊടി മാഹാത്മ്യങ്ങൾ.
കാപ്പിപൊടിയിലെ ആന്റി ഓക്‌സിഡന്റ് സവിശേഷതകളും കഫീനുമാണ് സ്റ്റാറുകൾ ഇവ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായകരമാണ്. സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം അകാലത്തിൽ പലരുടെയും ചർമ്മം വേഗം പ്രായമായ പോലെ അവസ്ഥ ഉണ്ടാകും. ഇത് ചെറുക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകളിലൂടെ സാധിക്കും. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് പുതിയവ ഉണ്ടാക്കാനും കാപ്പിപൊടിക്ക് കഴിയും. കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് മസ്സാജ് ദിവസവും ശീലമാക്കുന്നതോടെ ചർമ്മത്തിന് ക്രമേണ നല്ല നിറവും ലഭിക്കും. തരി തരിയായുള്ള കാപ്പിപ്പൊടി ബോഡി സ്‌ക്രബ്ബ് ആയും ഉപയോഗിക്കാവുന്നതാണ്. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കാഫിക് ആസിഡ് കൊളാജന്റെ ഉത്പാദനത്തെ ഉദ്ധീപിക്കുന്നതോടെ ചർമ്മം കൂടുതൽ ഉന്മേഷപ്രദമായി തീരുകയും ചെയ്യും.
മുടി കഴുകുമ്പോൾ നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന കണ്ടീഷണറിൽ അല്പം കാപ്പിപ്പൊടി ചേർത്ത് കഴുകിയാൽ മുടിക്ക് കൂടുതൽ തിളക്കവും മൃദുത്വവും ലഭിക്കുന്നതാണ്. താരൻ ഇല്ലാതാക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ച് ശിരോ ചർമ്മം സ്‌ക്രബ്ബ് ചെയ്യുന്നതും നല്ലതാണ്.
കാപ്പിപൊടിയും തേനും
ഒരു ടേബിൾ സ്പൂൺ കാപ്പി പൊടിയും ഒരു ടേബിൾ സ്പൂൺ തേനും ചെറിയ പാത്രത്തിൽ എടുക്കുക. രണ്ട് കൂട്ടും നന്നായി മിശ്രിതമാക്കുക. കണ്ണിന്റെ ഭാഗമൊഴികെ മുഖത്ത് ഈ മിശ്രിതം നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.ചർമം മോയ്സ്ചറൈസ് ചെയ്യാനും ചുളിവ്, വരണ്ട ചർമം, പാടുകൾ എന്നിവ മാറ്റാൻ ഈ പായ്ക് നിത്യവും ഉപയോഗിക്കാം.
തൈര്, കാപ്പി, മഞ്ഞൾപൊടി
തൈര്, കാപ്പി, മഞ്ഞൾപൊടി എന്നിവ ഒരു ടേബിൾ സ്പൂൺ അളവിൽ തുല്യമായി എടുത്ത് മിശ്രിതം പായ്ക് ആക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റോളം ഇങ്ങനെ വയ്ക്കണം. വൃത്താകൃതിയിൽ മുഖത്ത് മസാജ് ചെയ്ത് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. മഞ്ഞളിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും വൈറ്റമിൻ സിയും ചർമ്മത്തിന് ഉണർവ് നൽകാനും പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.
ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടിയും ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും യോജിപ്പിക്കുക. ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. കാപ്പിപൊടിക്കൊപ്പം ഉപയോഗിക്കുന്ന നാരങ്ങ, ടാൻ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
കാപ്പിപ്പൊടി, വെളിച്ചെണ്ണ കാപ്പിപ്പൊടിയും വെളിച്ചെണ്ണയും മുഖത്ത് മികച്ച സ്‌ക്രബും മാസ്‌കും ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ കോശങ്ങളെ ആഴത്തില്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ ഫെയ്‌സ് മാസ്‌ക് നിങ്ങളുടെ മുഖത്തിന് തിളക്കമാര്‍ന്ന നിറം നല്‍കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ കാപ്പിപൊടി, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി മിക്‌സ് ചെയ്യുക. കഴുകി വൃത്തിയാക്കിയ മുഖത്ത് ഈ പേസ്റ്റ് പുരട്ടുക. 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുഖം നന്നായി കഴുകുക
Discussion about this post