പത്തനംതിട്ട: തങ്ങൾ ഈ നാടിനോട് എന്ത് തെറ്റാണ് ചെയ്തതെന്ന് നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് സംസ്ഥാന സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്ന് പിണറായി പറഞ്ഞു.
നിങ്ങളുമായി ഒരു സഹകരണവുമില്ല എന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ഈ നാടിനോട് ചെയ്തത്? നവകേരള സദസ്സിന്റെ ഭാഗമായി തിരുവല്ലയിൽ സംസാരിക്കവെ മുഖ്യമന്ത്രി ചോദിച്ചു.
കേരളം ചിലവിട്ട പണം കേന്ദ്രം തരുന്നില്ല. കേരളത്തിൽ നിന്നുള്ള 20 എം പിമാരിൽ 18 പേരും യുഡിഎഫിന്റേതാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ എത്തിക്കാൻ ഇവർ ശ്രമിക്കുന്നില്ല. കേരളത്തിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉയരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്ത് ഒരു നിലയിലുമുള്ള സാമ്പത്തിക പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ആഭ്യന്തര വളർച്ചാ നിരക്കിൽ കാര്യമായ മുന്നേറ്റമുണ്ടായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
Discussion about this post