തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് പറഞ്ഞ മന്ത്രി, നിലവിലെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഇന്ന് വിളിച്ച് ചേർന്ന് ഉന്നതതലയോഗത്തിന് ശേഷമാണ് വിലയിരുത്തൽ. മരണനിരക്കുകളിൽ ആശങ്കവേണ്ടെന്നും ഉന്നതതലയോഗം വിലയിരുത്തി.
എറണാകുളം,തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും യോഗം വിലയിരുത്തി. ആശുപത്രികളിൽ മാസ്‌ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്നവരും ജീവനക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം, ആശുപത്രികളിൽ ഐസൊലേഷൻ, ഐസിയു സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാംപിളുകൾ അയക്കാനും നിർദേശം നൽകി. മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 115 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് നിലവിൽ കേരളത്തിലെ ആക്ടീവ് കേസുകളുടെ എണ്ണം 1749 ആണ്. കോവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്രസർക്കാർ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
പുതിയ വകഭേദമായ ജെഎൻ 1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കിയത്.
Discussion about this post