തിരുവനന്തപുരം; കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. പോത്തന്‍കോട് സ്വദേശി വിനയനും ബിഹാര്‍ സ്വദേശി ദീപക്കുമാണ് കുടുങ്ങിയത്. വിനയനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ പുറത്തെടുക്കാനുള്ള ശ്രമം അഗ്നിരക്ഷാസേന തുടരുകയാണ്.
സീവേജ് പൈപ്പ് ലൈന്‍ ഇടുന്നതിനായാണ് കുഴികുഴിച്ചിരുന്നത്. ഇരുവശങ്ങളിലേക്കായി മണ്ണ് വെട്ടിവെച്ചിരുന്നു. അത് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുകയും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ആയിരുന്നു.
മണ്ണ് ഇടിയുന്ന പ്രദേശമായതിനാല്‍ മണ്ണ് എടുക്കും തോറും പിന്നെയും ഇടിഞ്ഞ് വീഴുകയാണ്.അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകുന്നത് എന്ന് അഗ്നിരക്ഷാസേന പറഞ്ഞു.
Discussion about this post