കൊച്ചി: ഗോൾഡ് എന്ന സിനിമയുടെ പരാജയവുമായി ബന്ധപ്പെടുത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി അൽഫോൺസ് പുത്രൻ. തന്റെ ആദ്യചിത്രമായ നേരത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അൽഫോൺസ് പുത്രൻ രണ്ട് പോസ്റ്റുകൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഒരു പടം പരാജയപ്പെട്ടാൽ ഇത്രയും വിഷാദപ്പെടുന്നത് എന്തിനാണെന്ന് ഈ പോസ്റ്റുകളിലൊന്നിനുകീഴെ ഒരു ഫോളോവർ കമന്റ് ചെയ്തിരുന്നു. അങ്ങനെ വിഷമിച്ചാൽ മോഹൻലാലൊക്കെ സിനിമാരംഗത്ത് കാണുമോയെന്നും ഒരു ഗോൾഡ് പോയാൽ ഒമ്പത് പ്രേമം വരുമെന്നും തിരിച്ചുവരണമെന്നും ആരാധകൻ പറഞ്ഞു. ഇതിന് മറുപടിയായാണ് അൽഫോൺസ് ഗോൾഡിന്റെ പരാജയത്തേക്കുറിച്ച് പറഞ്ഞത്.
പുട്ടിൻ പീര ഇടുന്നത് പോലെ ഗോൾഡ് അൽഫോൺസ് പുത്രൻ സിനിമയാണെന്ന് മാത്രമാണ് ആ മഹാൻ പറഞ്ഞതെന്നും ആ മഹാന്റെ കൂട്ടരും ചേർന്ന് തിയറ്ററിൽ മനപ്പൂർവ്വം കൂവിക്കാകയായിരുന്നുയെന്നാണ് അൽഫോൺസ് ആരോപിക്കുന്നത്.
ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്‌നം, പൊട്ടിയതല്ല. റിലീസിന് മുൻപെ 40 കോടി കളക്ട് ചെയ്ത വൺ ആൻറ് ഓൺലി പൃഥ്വിരാജ് ഫിലിമാണ് ഗോൾഡ്. സോ പടം ഫ്‌ലോപ്പല്ല. തീയറ്ററിൽ ഫ്‌ലോപ്പാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും, എന്നോട് കുറേ നുണകൾ പറഞ്ഞതും, എന്നിൽ നിന്നും ആ എമൗണ്ട് മറച്ചുവച്ചതും. എന്നെ സഹായിക്കാത്തതുമാണ്. പുട്ടിന് പീരയിടും പോലെ ഒറ്റ വാക്ക് മാത്രം പറഞ്ഞു. ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്. ഇതാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്ക്. ഈ സിനിമയിൽ ഞാൻ ഏഴു ജോലികൾ ചെയ്തിരുന്നു. പ്രമോഷൻ ടൈംമിൽ ആരോഗ്യ പ്രശ്‌നം ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോൾഡ് ഫ്‌ലോപ്പായത് തീയറ്ററിൽ മാത്രം. തീയറ്ററിൽ നിന്നും പ്രേമത്തിൻറെ കാശ് പോലും കിട്ടാനുണ്ടെന്ന് അൻവറിക്ക പറഞ്ഞിട്ടുണ്ട്. പിന്നെ തീയറ്റർ ഓപ്പൺ ചെയ്ത് ആൾക്കാരെ കൂവിച്ച മഹാനും, മഹാൻറെ കൂട്ടരും ഒക്കെ പെടും, ഞാൻ പെടുത്തും’ അൽഫോൺസ് പുത്രൻ മറുപടിയിൽ പറഞ്ഞു
നേരം, പ്രേമം എന്നീ സിനിമകൾക്ക് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കിയ ചിത്രമായിരുന്നു ഗോൾഡ്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ട് തിയേറ്ററിനുവേണ്ടി സിനിമയെടുക്കുന്നത് നിർത്തുകയാണെന്ന് അദ്ദേഹം ഈയിടെയാണ് പറഞ്ഞത്.
Discussion about this post