തിരുവനന്തപുരം: വാഗ്ദാനങ്ങൾ എല്ലാം പാലിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊപ്രയുടെ താങ്ങു വില കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
2024 സീസണിലെ കൊപ്രയുടെ താങ്ങുവില പുതുക്കി നിശ്ചയിച്ചപ്പോൾ മുൻ സീസണിനെ അപേക്ഷിച്ച് മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 300/- രൂപയും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 250/- രൂപയും വർദ്ധിപ്പിച്ചതോടെ നാളീകേര കർഷകരോടുള്ള പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടിയാണ് പാലിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നാളികേര കർഷകർക്കാണ് ഇത് ഏറ്റവും കൂടുതൽ ഗുണകരമാകാൻ പോകുന്നത്. കേരളത്തിൽ 50 ലക്ഷത്തോളം ആളുകളാണ് നേരിട്ടോ പരോക്ഷമായോ നാളികേരവുമായി ബന്ധപ്പെട്ട കാർഷികവൃത്തിയിലും വ്യവസായങ്ങളിലും ഏർപ്പെട്ടിട്ടുള്ളതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി..
2018-19ലെ യൂണിയൻ ബജറ്റിൽ കർഷകർക്ക് ആദായകരമായ വില ലഭ്യമാക്കുന്നതിന്, എല്ലാ വിളകളുടെയും, അഖിലേന്ത്യാ ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എന്ന നിലയിൽ താങ്ങുവില വർദ്ധിപ്പിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ വർദ്ധനവ്.
2014ൽ നരേന്ദ്ര മോദിജി അധികാരത്തിലേറുമ്പോൾ മില്ലിങ് കൊപ്രയ്ക്ക് ക്വിന്റലിന് 5,250 രൂപയും, ബാൾ കൊപ്രയ്ക്ക് 5,500 രൂപയും ആയിരുന്നു. എന്നാൽ പുതുക്കിയ എംഎസ്പി പ്രകാരം ഇവ യഥാക്രമം 11,160 രൂപയായും 12,000 രൂപയായും മാറുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post