എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചു. തൃക്കാക്കരയിൽ നടക്കുന്ന നവകേരള സദസ്സിനിടെ കുഴി ബോംബ് ഉപയോഗിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
ഇന്നലെ എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. തുടർന്ന് ഇന്ന് പോലീസിന് കത്ത് കൈമാറുകയായിരുന്നു. കത്തിൽ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് പരാമർശമുള്ളത്. പിണറായി വിജയൻ ഭരണത്തെ നശിപ്പിച്ചുവെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് തൃക്കാക്കരയിൽ നവകേരള സദസ്സ് നടക്കുന്നത്. ഭീഷണിയെ തുടർന്ന് വേദിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയും വർദ്ധിപ്പിച്ചു. കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്നാണ് തൃക്കാക്കരയിലെ നവകേരള സദസ്സ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവച്ചത്.
Discussion about this post