ഇടുക്കി: തൊടുപുഴയിൽ ക്ഷീര കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്തു. കുട്ടി കർഷകരായ ജോർജ് കുട്ടി, മാത്യു എന്നിവരുടെ 13 പശുക്കളെയാണ് തൊഴുത്തിൽ ചത്ത നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് പശുക്കൾ ചത്തത്. കപ്പത്തൊലി കഴിച്ചതാണ് പശുക്കൾ ചാവാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. കപ്പത്തൊലി തിന്നതിന് ശേഷം പശുക്കൾ അസ്വസ്ഥത പ്രകടമാക്കിയതായി കർഷകർ പറയുന്നു. ഇതിന് പിന്നാലെയാണ് ചത്തനിലയിൽ കണ്ടത്.
അഞ്ച് പശുക്കളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവയ്ക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ട്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിൽ ഒന്നിലെ പശുക്കളാണ് ചത്തിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത് എന്നാണ് വിവരം.
Discussion about this post