തിരുവനന്തപുരം: ശബരിമലയിലെ അരവണയും അപ്പവും മൂന്ന് മാസം മുൻപ് ഉണ്ടാക്കുന്നതാണെന്നും അവയെ പ്രസാദമായി കാണാനാവില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ. ശബരിമലയിലെ തിരക്ക് കുറക്കാൻ അപ്പം, അരവണ വിതരണം പമ്പയിലേക്ക് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. അരവണയും അപ്പവും മൂന്ന് മാസം മുമ്പേ ഉണ്ടാക്കിവെക്കുന്നതാണ്. ഭഗവാന് നിവേദിക്കുന്ന പ്രസാദമായി ഞാനതിനെ കാണുന്നില്ല. ഭഗവാന് മുന്നിൽ കൊണ്ടുവെച്ച് പൂജിച്ച് നിവേദിച്ചു തരുന്നതാണ് പ്രസാദം. ഇത് മൂന്ന് മാസം മുമ്പേ ഉണ്ടാക്കി വെക്കുന്ന ഉത്പന്നം താഴെ വിറ്റാൽ മതിയെന്നും ഗണേഷ് കുമാർ പറഞ്ഞു
പത്തു പേർ ഒരുമിച്ച് ശബരിമലയിൽ പോകുമ്പോൾ രണ്ടുപേർ പോയി ക്യൂനിന്ന് അപ്പവും അരവണയും വാങ്ങുമായിരിക്കും. എട്ട് പേർ അവിടെ കാത്തിരിക്കുകയാണ്. അപ്പോൾ സന്നിധാനം നിറയും. അതേസമയം, പമ്പയിലാണ് അത് വിതരണം ചെയ്യുന്നതെങ്കിൽ അവർ ബാങ്ക് വഴിയാണ് അത് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് താഴെനിന്ന് അത് വാങ്ങി പോകാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
ബസിനു മുകളിൽ കയറിയിരുന്നുള്ള അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ലെന്നും സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post