എറണാകുളം: കാലടിയിൽ ലഹരി വസ്തുക്കളുമായി വ്‌ളോഗർ പിടിയിൽ. കുന്നത്തുനാട് സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. സ്വാതിയുടെ പക്കൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.
വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ലഹരി വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് സ്വാതി. ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെ തുടർന്ന് ഏതാനും നാളുകളായി സ്വാതി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ലഹരി വസ്തുക്കളുമായി കയ്യോടെ പിടിയിലായത്. വിദ്യാർത്ഥികൾക്ക് സ്വാതി സിന്തറ്റിക് ലഹരിയുൾപ്പെടെ എത്തിച്ച് നൽകാറുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്.
കഞ്ചാവും, മാരക ലഹരി മരുന്നായ എംഡിഎംഎയുമാണ് സ്വാതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. എംഡിഎംഎയ്ക്ക 2.78 ഗ്രാം തൂക്കവും കഞ്ചാവിന് 20 ഗ്രാം തൂക്കവും ഉണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി.
Discussion about this post