ജെറുസലേം: ഹമാസിനെ പിന്തുണച്ച് പ്രകോപനം തുടരുന്ന ഹെസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി നൽകി ഇസ്രായേൽ. ഹെസ്ബുള്ള കമാൻഡറെ ഇസ്രായേൽ സേന വ്യോമാക്രമണത്തിൽ വധിച്ചു. ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹെസ്ബുള്ളയുടെ റെദ്വാൻ ഫോഴ്‌സ് സീനിയർ കമാൻഡർ വിസ്സാം അൽ ടവ്‌ലിയെ ആണ് വധിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്രായേലിന്റെ അതിർത്തി മേഖലകളിൽ ഹെസ്ബുള്ളയുടെ വ്യോമാക്രമണം തുടരുകയാണ്. ഇതിനിന്റെ പശ്ചാത്തലത്തിലാണ് തിങ്കാളാഴ്ച ഇസ്രായേൽ സേന തിരിച്ചടിച്ചത്. സംഭവ സമയം വാഹനത്തിൽ പോകുകയായിരുന്നു ടവ്‌ലി. വാഹനം ലക്ഷ്യമിട്ടായിരുന്നു സേനയുടെ വ്യോമാക്രമണം. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഹെസ്ബുള്ള നേതാവും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ലെബനനിൽവച്ച് ഹമാസിന്റെ മുതിർന്ന ഭീകര നേതാവ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ഇസ്രായേലാണെന്നാണ് ഹെസ്ബുള്ളയുടെ ആരോപണം. ഇതിലുള്ള പ്രതികാരം എന്ന നിലയിലാണ് ഹെസ്ബുള്ള ഇസ്രായേലിന് നേരെ നിരന്തരം ആക്രമണം നടത്തുന്നത്.
Discussion about this post