എറണാകുളം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള അക്ഷതം ഏറ്റുവാങ്ങി നടൻ ദിലീപും നടി കാവ്യാമാധവനും. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്നാണ് ഇരുവരും അക്ഷതം സ്വീകരിച്ചത്. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണപത്രികയും ഇവർക്ക് നൽകിയിട്ടുണ്ട്.
ദിലീപിന്റെ വീട്ടിൽ നേരിട്ട് എത്തിയാണ് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അക്ഷതം കൈമാറിയത്. ആർ എസ് എസ് പ്രാന്ത പ്രചാരക് എസ്. സുദർശനനിൽ നിന്നാണ് ദിലീപും കാവ്യയും അക്ഷതം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ട്രസ്റ്റ് അംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലും അക്ഷതം ഏറ്റുവാങ്ങിയിരുന്നു.
നിരവധി സിനിമാ താരങ്ങളാണ് ഇതിനോടകം തന്നെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്നും അക്ഷതം ഏറ്റുവാങ്ങിയിട്ടുള്ളത്. ഉണ്ണി മുകുന്ദൻ, അജയ കുമാർ, അനുശ്രീ, തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിലായി അക്ഷതം വാങ്ങിയിരുന്നു.
Discussion about this post