മുംബൈ: നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച മുതിര്‍ന്ന നേതാവ് മിലിന്ദ് ദേവ്റ എന്‍ ഡി എയിലേക്ക്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹം ശിവസേന അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ അദ്ദേഹം കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ചിരുന്നു.
രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക അദ്ധ്യായം എന്നാണ് കോണ്‍ഗ്രസ് വിട്ടതിനെ മിലിന്ദ് ദേവ്റ സ്വയം വിശേഷിപ്പിച്ചത്. പാര്‍ട്ടിയുമായുള്ള 55 വര്‍ഷത്തെ ബന്ധം ഇതോടെ അവസാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ മുതിര്‍ന്ന നേതാവായ മിലിന്ദ് ദേവ്റ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും കനത്ത തിരിച്ചടിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ദിവസം തന്നെ അദ്ദേഹം ശിവസേന വഴി എന്‍ ഡി എയില്‍ എത്തുന്നത് പ്രതിപക്ഷത്തിന് കനത്ത പ്രഹരമാണ്.
Discussion about this post