കൊല്ലം: മുന്നറിയിപ്പ് നൽകിയിട്ടും റോഡിൽ നിന്ന് മാറാതെ നിന്നയാൾ സൈക്കിളിന്റെ പെഡൽ തട്ടിയെന്നു പറഞ്ഞു പത്തുവയസ്സുകാരനെ ക്രൂരമായി മർദിച്ച ശേഷം നിലത്തടിച്ചു. പടിഞ്ഞാറേ കല്ലട കാക്കത്തോപ്പിലാണ് സംഭവം. കാക്കത്തോപ്പ് സ്വദേശിയുടെ മകനും തേവലക്കര ബോയ്‌സ് എച്ച്എസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ കുട്ടി തലയ്ക്കു പരുക്കേറ്റ് ആശുപത്രിയിലാണ്.സംഭവത്തിൽ സംഭവത്തിൽ പടിഞ്ഞാറേകല്ലട വിളന്തറ വലിയപാടം പടന്നയിൽ വിനോദ് (37) അറസ്റ്റിലായി.
കളിസ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. റോഡിൽ നിന്ന വിനോദിനെ സൈക്കിൾ തട്ടിയെന്നു പറഞ്ഞാണ് ആക്രമിച്ചാണ്. മർദ്ദനമേറ്റ് താഴെ വീണ കുഞ്ഞിനെ വീണ്ടും നിലത്തടിക്കുകയായിരുന്നു. നിലവിളിച്ചപ്പോൾ വീണ്ടും അടിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു.
Discussion about this post