പാലക്കാട്:ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായിലാണ് സംഭവം . ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.
രണ്ട് പേരും തമ്മില്‍ കുടുംബവഴക്ക് ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിറക്‌കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി സംഭവസ്ഥലത്ത് തന്നെ വെച്ചു മരിച്ചു. സംഭവം ഭര്‍ത്താവ് തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ബന്ധുക്കള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. പിന്നീട് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് വേശുക്കുട്ടി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത് .
പിന്നീട് ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് പോലീസ് എത്തുകയും ഭര്‍ത്താവ് വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post