പാലക്കാട്:ആലത്തൂര്‍ കാവശേരി ബാറില്‍ വെയിവെയ്പ്പ്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ബാറിന്റെ മാനേജര്‍ രഘുനന്ദന് പരിക്കേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് സ്വദേശികളാണ് വെടിവെയ്പ്പ് നടത്തിയത് എന്നാണ് വിവരം .
ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ രാത്രിയില്‍ അഞ്ചംഗം സംഘം ബാറില്‍ എത്തുകയായിരുന്നു. പീന്നിട് ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തര്‍ക്കം ഒത്തുത്തീര്‍പ്പാക്കാന്‍ മാനേജര്‍ ശ്രമിക്കുന്നതിനിടെ തര്‍ക്കം രൂക്ഷമാവുകയും ചെയ്തു. തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റിരിക്കുന്നത്. ഉടന്‍ തന്നെ ബാര്‍ ജീവനക്കാര്‍ രഘുനന്ദനെ ആശുപത്രിയില്‍ എത്തിച്ചു.
സംഭവം നടന്ന ഉടനെ ബാര്‍ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു . പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post