ആറ്റിങ്ങൽ: ആർഎസ്പി സംസ്ഥാന നേതാവ് എ ശ്രീധരൻ ബിജെപിയിൽ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ആറ്റിങ്ങലിലെത്തിയപ്പോഴാണ് എ ശ്രീധരൻ ബിജെപി അംഗത്വം എടുക്കുന്ന വിവരം പരസ്യമാക്കിയത്. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എ ശ്രീധരൻ. ശ്രിധനാർ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന ഭാരവാഹി, , ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു, കിളിമാനൂർ എഇഒ, ആറ്റിങ്ങൽ ഡിഇഒ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എ ശ്രീധരൻ ഉൾപ്പെടെ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ആയിരത്തോളം പ്രവർത്തകർ ഇന്ന് ആറ്റിങ്ങലിൽ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.
അതേസമയം വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് എൻഡിഎയുടെ പദയാത്ര കടന്നു പോകുക. പദയാത്രയിൽ ഓരോ മണ്ഡലത്തിലെയും മത, സാമുദായിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. ഇവരുമായി കെ.സുരേന്ദ്രൻ സംസാരിക്കും. ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് എത്തുന്ന പദയാത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഓരോ മണ്ഡലത്തിലും 25,000 പേർ പദയാത്രയിൽ പങ്കെടുക്കും.
Discussion about this post