കോഴിക്കോട്: കഴിഞ്ഞ ദിവസം ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ വിദേശസർവ്വകലാശാല പ്രഖ്യാപനത്തോടെ മുഖം തിരിച്ച് എസ്എഫ്‌ഐ. വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്‌ഐ. വിദേശ സർവ്വകലാശാല വേണ്ടെന്ന് തന്നെയാണ് എസ്എഫ്‌ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. വിഷയത്തിലുള്ള ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ കൂട്ടിച്ചേർത്തു.
സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാർഥികൾ യാതൊരു വിധത്തിലുള്ള വിവേചനവും നേരിടാൻ പാടില്ല. വിഷയം സർക്കാരുമായി ചർച്ച ചെയ്യുമെന്ന് അനുശ്രീ വ്യക്തമാക്കി.
Discussion about this post