വാഷിംഗ്ടണ്‍:അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൂടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പര്‍ഡ്യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സമീര്‍ കാമത്താണ് കൊല്ലപ്പെട്ടത്. സംരക്ഷിത വനമേഖലയില്‍ നിന്നാണ് സമീറിന്റെ മൃതദേഹം കണ്ടെത്തിത്. ഈ യൂണിവേഴ്‌സിറ്റിയിലെ രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് മരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ യുഎസില്‍ കൊല്ലപ്പെടുന്ന നാലാമാത്തെ വിദ്യാര്‍ത്ഥിയാണ് സമീര്‍ കാമത്ത്.
വില്യംസ്‌പോര്‍ട്ടിലെ നോര്‍ത്ത് വാറന്‍ കൗണ്ടി റോഡ് 50 വെസ്റ്റിലുള്ള ക്രോസ് ഗ്രോവിലെ വനമേഖലയില്‍ നിന്ന് പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെയാണ് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്.
പര്‍ഡ്യൂ സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസറ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂ എന്ന് അധികൃതര്‍ അറിയിച്ചു. മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
നീല്‍ ആചാര്യ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടിരുന്നു. രണ്ട് ആഴ്ചക്ക് മുമ്പ് നീല്‍ ആചാര്യയെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു . പിന്നീട് പോലീസില്‍ പരാതി നല്‍ക്കുകയും ചെയ്തുരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് നീല്‍ ആചാര്യയെ കണ്ടെത്തിയത്.
Discussion about this post