തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ തീവണ്ടി നാളെ. ആസ്ത എന്ന പേര് നൽകിയിരിക്കുന്ന തീവണ്ടി രാവിലെ കൊച്ചുവേളിയിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. ബിജെപിയാണ് ഭക്തർക്കായി തീർത്ഥാടനത്തിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
രാവിലെ 10 മണിയ്ക്കാണ് ഫ്‌ളാഗ് ഓഫ്. അയോദ്ധ്യയിലേക്ക് പോകേണ്ട ഭക്തരുടെ പേര് വിവരങ്ങൾ ബിജെപി നേരത്തെ ശേഖരിച്ചിരുന്നു. 2930 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിനുള്ള ചിലവ് യാത്രക്കാർ നൽകണം. ഭക്ഷണം, താമസം, ദർശനം എന്നിവയ്ക്കായുള്ള സൗകര്യം ബിജെപിയുടെ വളണ്ടിയർമാർ ഒരുക്കും.
നാളെ 12 മണിയ്ക്ക് കോട്ടയത്ത് വച്ച് യാത്രികരുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സംസാരിക്കും. വരും ദിവസങ്ങളിലും കേരളത്തിൽ നിന്നുള്ള ഭക്തർക്കായി ആസ്ത തീവണ്ടികൾ സർവ്വീസ് നടത്തും.
Discussion about this post