ലക്‌നൗ: ജ്ഞാൻവാപിയും മഥുരയുമെല്ലാം ഹിന്ദുക്കൾക്ക് വിട്ട് നൽകാൻ തയ്യാറാകണമെന്ന യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പേരിൽ ബറേലിയിൽ ആക്രമണം അഴിച്ചുവിട്ട് മതതീവ്രവാദികൾ. കല്ലേറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബറേലിയെ ഷഹ്‌മത്ത് ഗഞ്ചിലായിരുന്നു സംഭവം.
പ്രദേശത്ത് നമാസ് പ്രാർത്ഥനയ്ക്ക് ശേഷം ഇത്തിഹാദ് ഇ മിലിയത് കൗൺസിലിന്റെ അനുയായികൾ സംഘടിച്ചിരുന്നു. ഇവർ നടത്തിയ മാർച്ചിനിടെയാണ് കല്ലേറ് ഉണ്ടായത്. ആദ്യം സമാധാന പരമായി മാർച്ച് നടത്തിയെങ്കിലും പിന്നീട് ഇവർ വീടുകൾക്ക് നേരെയും പോലീസുകാർക്ക് നേരെയും കല്ലെറിയുകയായിരുന്നു. ഇതിൽ ഇവരുടെ കൂട്ടത്തിലുള്ള ആൾക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ആണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ യോഗി ആദിത്യനാഥ് അനധികൃതമായി കൈവശം സൂക്ഷിച്ചിട്ടുള്ള ജ്ഞാൻവാപിയും, ശ്രീകൃഷ്ണ ജന്മസ്ഥാനും മുസ്ലീങ്ങൾ തിരികെ നൽകണം എന്ന് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ പ്രകോപനപരമായ പ്രസംഗവുമായി ഇത്തിഹാദ് ഇ മിലിയത് കൗൺസിൽ മേധാവി തൗഖീർ റാസ ഖാൻ രംഗത്ത് വരികയായിരുന്നു. പരാമർശത്തിൽ പ്രതിഷേധിക്കണമെന്നും സംസ്ഥാനത്തെ ജയിലുകൾ മുഴുവൻ നിറയ്ക്കണം എന്നുമായിരുന്നു റാസ ഖാന്റെ ആഹ്വാനം. ഇതിന് പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഉൾപ്പെടെ പ്രതിഷേധിച്ചാണ് അനുയായികൾ തെരുവിൽ ഇറങ്ങിയത്.
Discussion about this post