തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി ബിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്‌സ്വെലിന് എഴുതിയ ചാര കത്തിൽ കേരളത്തെക്കുറിച്ചും പരാമർശമെന്ന് എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ രാമചന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിസി ജോഷി റിപ്പോർട്ടിലെ നായനാരെ കുറിച്ചുള്ള പരാമർശം പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പിസി ജോഷിയെ ചാരനാക്കുന്നതിന് മുൻകൈ എടുത്തത്, സർ സ്റ്റാഫോർഡ് ക്രിപ്‌സിന്റെ സെക്രട്ടറി ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് മന്ത്രിയായ ക്രിപ്സും ജോഷിയും തമ്മിൽ നടന്ന അവിഹിത ഇടപാടിന് പിന്നാലെയാണ് ജോഷി, ബ്രിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്‌സ്വെലിന് കത്തെഴുതിയത്. ജോഷി മാക്‌സ്വെലിന് അയച്ച 130 പേജുള്ള നിവേദനത്തിന്റെ ഉള്ളടക്കം ബിട്ടനെ എങ്ങനെ സേവിക്കും എന്നതാണ്. അതിൽ ഇഎംഎസ്, സി അച്യുത മേനോൻ, എകെ ഗോപാലൻ, തുടങ്ങിയവരെ കുറിച്ച് ജോഷി പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജോഷിയുടെ ചാര കത്തിൽ കേരളവും
———————————————-
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷിയെ ചാരനാക്കുന്നതിന് മുൻകൈ എടുത്തത്, സർ സ്റ്റാഫോർഡ് ക്രിപ്‌സിന്റെ സെക്രട്ടറി ആയിരുന്നു. ജോഷിയുമായി അദ്ദേഹം ബന്ധം സ്ഥാപിച്ച ശേഷം, 1942 ഏപ്രിൽ 6 ന് ഡൽഹിയിൽ, ജോഷിക്ക് ക്രിപ്സുമായുള്ള കൂടിക്കാഴ്ചയ്ക്ക്, ജോഷിക്കെതിരായ അറസ്റ്റ് വാറൻറ് ബ്രിട്ടൻ മരവിപ്പിച്ചു. ഇന്ത്യയിലെ യുദ്ധകാല പ്രതിസന്ധി തീർക്കാൻ എത്തിയ ബ്രിട്ടീഷ് മന്ത്രിയായിരുന്നു, ക്രിപ്‌സ്.
ക്രിപ്സും ജോഷിയും തമ്മിൽ നടന്ന അവിഹിത ഇടപാടിന് പിന്നാലെയാണ്, അടിമയെപ്പോലെ ജോഷി, ബ്രിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്‌സ്വെലിന് കത്തെഴുതിയത്. ഏപ്രിൽ 21 ന്, അഡീഷനൽ സെക്രട്ടറി റിച്ചാർഡ് ടോട്ടൻഹാം, ക്രിമിനൽ പശ്ചാത്തലമില്ലാത്ത കമ്യൂണിസ്റ്റുകളെ തടവിൽ നിന്ന് മോചിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് എഴുതി. ‘ഒരു കളി കളിക്കാം’ എന്ന് ഉറപ്പ് നൽകിയ ജോഷിക്ക് എതിരായ വാറൻറ്, ഏപ്രിൽ 27 ന് പിൻവലിച്ചു. ആ സഖാവ് ചെരുപ്പ് നക്കിയും വാലാട്ടി പട്ടിയുമായി. അയാൾ അങ്ങനെ അടിമച്ചാരൻ ആയി നിന്നില്ലെങ്കിൽ, വാറൻറ് വീണ്ടും ഇറക്കാം എന്ന് തീരുമാനിച്ചു.
പുതിയ പാർട്ടി അടവുനയം കാരണം, പാർട്ടി, ബ്രിട്ടനോട് കടലാസ് ക്വോട്ട, വൈദ്യുതി ക്വോട്ട എന്നിവ ചോദിച്ചു. ആ സബ്സിഡിക്ക് പകരം, ബ്രിട്ടന് വേണ്ടി സഖാക്കൾ കോൺഗ്രസിനെയും ഗാന്ധിയെയും ആക്രമിച്ചു. സുഭാഷ് ചന്ദ്രബോസിനെ ചെറ്റയെന്നു വിളിച്ചു. കേരളത്തിൽ ബോസിനെ ചെറ്റ, ചെരുപ്പ് നക്കി എന്ന് വിളിച്ച് ചെറുകാട് എഴുതിയ പാഠകം പാർട്ടി നാടുനീളെ അവതരിപ്പിച്ചു. അന്നത്തെ ടി എം കൃഷ്ണയായിരുന്നു, ചെറുകാട്. ഹിന്ദു -മുസ്ലിം മൈത്രിക്കായി പാർട്ടി വാദിച്ചു. അങ്ങനെ, ആദ്യമായി പാക്കിസ്ഥാന് വേണ്ടി നിലകൊണ്ട പാർട്ടി ആയി അത്. ആ ജിഹാദി രാഷ്ട്രീയം ഇനിയും തീർന്നിട്ടില്ല. ശത്രുക്കളെ മുഴുവൻ അഞ്ചാംപത്തി എന്ന് വിശേഷിപ്പിച്ചു. ഇങ്ങനെ പാർട്ടിയെ അനുകൂലിക്കുന്നതിന്, ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് ലണ്ടനിലെ യുദ്ധകാല മന്ത്രിസഭയുടെ അംഗീകാരം കിട്ടി.
അപ്പോൾ, ജോഷി കൂടുതൽ ആവശ്യമുന്നയിച്ച് ഒരു കവറിങ് ലെറ്ററോടെ 130 പേജ് നിവേദനം മാക്‌സ്വെലിന് അയച്ചു. അതിൽ നിന്നാണ്, ഞാൻ ദേശാഭിമാനി സംബന്ധിച്ച ചെറിയ ഭാഗം പ്രസിദ്ധീകരിച്ചത്. 130 പേജിന് പുറമെ, 9 പേജ് കർമ്മപദ്ധതിയും സമർപ്പിച്ചു. ബ്രിട്ടനെ എങ്ങനെ സേവിക്കും എന്നതാണ്, ഉള്ളടക്കം. അതിൽ, കൊച്ചിയിലും തിരുവിതാംകൂറിലും എന്തൊക്കെ ചെയ്യുമെന്ന് പറയുന്നുണ്ട്. ഇ എം എസ്, സി അച്യുത മേനോൻ, എ കെ ഗോപാലൻ, ഇ കെ നായനാർ, കെ പി ഗോപാലൻ, കെ ദാമോദരൻ, സർദാർ ചന്ദ്രോത്ത്, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ, സി കണ്ണൻ, സി രാഘവൻ നായർ, പി എസ് നമ്പൂതിരി, എം അനന്തൻ, ഇമ്പിച്ചി ബാവ, എ വി കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായ്, ഒ ജെ ജോസഫ് തുടങ്ങിയവരെ ജോഷി പരാമർശിക്കുന്നു. ഇവരിൽ തടവിലുള്ളവരെ വിടണം എന്നാണ് ആവശ്യം. അത് അംഗീകരിച്ചില്ല. നായനാർ കയ്യൂർ കേസിൽ പ്രതിയായിരുന്നു.
11 ഭാഷകളിൽ പാർട്ടി പത്രങ്ങൾ എഴുതിയ പോലെ ശക്തമായി, സ്റ്റേറ്റ്‌സ്മാൻ, ടൈംസ് ഓഫ് ഇന്ത്യ എന്നിവയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജോഷി അവകാശപ്പെടുന്നു. ഇന്നും അവയ്ക്ക് ദേശാഭിമാനിയെപ്പോലെ നുണ എഴുതാൻ അറിയില്ല.
ബ്രിട്ടീഷ് പണവും ആയുധങ്ങളും വാങ്ങി സഖാക്കൾ ബർമയിൽ പോയി യുദ്ധം ചെയ്തെന്ന് അംബേദ്കർ കുറ്റപ്പെടുത്തി. പാർട്ടി ജനത്തിൽ നിന്ന് ഒറ്റപ്പെട്ടു.
Discussion about this post