എറണാകുളം: ലാവലിനിൽ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയ ഐടി ഉദ്യോഗസ്ഥൻ പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയി മാറിയെന്ന് ഷോൺ ജോർജ്. മുഖമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ള സ്‌പെഷ്യൽ ഓഫീസർ ആർ മോഹൻ ആണ് 2008ൽ ലാവലിനുമായി ബന്ധപ്പെട്ട ആദായവകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയതെന്ന് ഷോൺ ജോർജ് പറഞ്ഞു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണ് ഈ നിയമനം. ഇതിൽ കേന്ദ്രത്തിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവ്‌ലിനിൽ കിട്ടിയ കമ്മീഷൻ തുക സിംഗപ്പൂരിലെ കമല ഇന്റർനാഷണലിൽ നിക്ഷേപിച്ചു എന്നതിനെ പറ്റി ആയിരുന്നു ആർ മോഹൻ അന്വേഷിച്ചത്. ആദായ നികുതി വകുപ്പ് അഡിഷണൽ ഡയറക്ടർ ആയിരുന്നു അദ്ദേഹം. എന്നാൽ, വർഷങ്ങളായി ഇയാൾ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ആണെന്നും ഷോൺ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഈ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സൂചിപ്പിച്ചിരുന്നു. തികച്ചും അവിചാരിതമായാണ് ആർ മോഹന്റെ പേര് ശ്രദ്ധയിൽ പെട്ടത്. ഇതേതുടർന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post