ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം രാജ്യം എല്ലായ്‌പ്പോഴും ഒർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് പ്രണാമം. സൈനികരുടെ സേവനവും ജീവത്യാഗവും രാജ്യം എല്ലായ്‌പ്പോഴും ഓർക്കും’- പ്രധാനമന്ത്രി പറഞ്ഞു.
2019 ഫെബ്രുവരി 14നായിരുന്നു പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. മസൂദ് അസറിന്റെ നേതൃത്വത്തിൽ ജയ്‌ഷെ ഇ മുഹമ്മദ് ആയിരുന്നു ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർക്കായിരുന്നു ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികർ. ഇതിനിടെ ഭീകരൻ ആദിൽ അഹമ്മദ് ദർ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനത്തിന് നേർക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
Discussion about this post