പത്തനംതിട്ട: സമരാഗ്നി പരിപാടിയുടെ പ്രചാരണത്തിനായി ബിജെപി നേതാവിന്റെ ചിത്രം ഉപയോഗിച്ച് കോൺഗ്രസ് പ്രവർത്തകർ. സംഭവത്തിൽ ബിജെപി നേതാവും പുല്ലാട് സ്വദേശിയുമായ അജയകുമാർ പോലീസിൽ പരാതി നൽകി. സമരാഗ്നി പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോയിൽ അനുവാദമില്ലാതെ കോൺഗ്രസ് പ്രവർത്തകർ അജയകുമാറിന്റെ ചിത്രം ഉപയോഗിക്കുകയായിരുന്നു.
കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയാണ് വീഡിയോ പുറത്തിറക്കിയത്. ഇതിൽ ക്ഷീര കർഷകൻ കൂടിയായ അജയകുമാർ പശുവിനെ പരിചരിക്കുന്ന ദൃശ്യങ്ങൾ ചേർക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കെപിസിസി പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്നിവർക്കെതിരെയാണ് അജയകുമാർ പരാതി നൽകിയത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് അജയകുമാർ.
Discussion about this post