തിരുവനന്തപുരം: കൈതമുക്കിൽ ചിപ്‌സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടുത്തത്തിൽ ഒരു മരണം. ഗുരുതരമായി പൊള്ളലേറ്റ കടയുടമ അപ്പു ആചാരിയാണ് മരിച്ചത്. 81 വയസായിരുന്നു. രണ്ട് പേർക്ക് പൊള്ളലേറ്റു. മരിച്ചയാളുടെ മകനും കടയിലെ ജീവനാക്കാരനുമാണ് പൊള്ളലേറ്റത്.
തിരുവനന്തപുരം കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്‌സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു. ഗ്യാസ് സിലണ്ടറിൽ നിന്നുണ്ടായ ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.
ഉടനെ തന്നെ തീയണച്ചതിനാൽ മറ്റ് കടകളിലേക്ക് വ്യാപിച്ചില്ല. കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാക്കാനാകൂ എന്ന് ഫയർഫോഴ്‌സ് അറിയിച്ചു.
Discussion about this post