Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

ആറ്റുകാൽ; സ്ത്രീശക്തിയുടെ യാഗശാല

വിവിധവും പരസ്പര പൂരകവുമായ ആചാര വിചാര പദ്ധതികളാൽ സമഗ്രമാണ് സനാതന ധർമ്മത്തിൻറെ ഓരോ ഏടുകളും

by Brave India Desk
Feb 19, 2024, 01:33 pm IST
in Temple, Special, Culture
Share on Facebook
Tweet
WhatsApp
Telegram

ആദിപരാശക്തിയായ ഭഗവതിയാണ് ആറ്റുകാലമ്മ. ചതുർബാഹുവായി വേതാളപ്പുറത്തിരിക്കുന്ന ശ്രീ ഭദ്രകാളിയായാണ് ആറ്റുകാലമ്മയുടെ പ്രതിഷ്ഠ. ദാരിക വധത്തിന് ശേഷം ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി ദേവിയെ ഭക്തർ പൊങ്കാല നിവേദ്യം നൽകി സ്വീകരിച്ചു എന്നാണ് ഐതിഹ്യം.

മാർക്കണ്ഡേയ പുരാണത്തിലാണ് ഭദ്രകാളിയുടെ ഉൽപ്പത്തിയും കാളി ദാരിക യുദ്ധവും പറഞ്ഞിരിക്കുന്നത്. ലിംഗ പുരാണത്തിലും മറ്റ് അനേകം പുരാണങ്ങളിലും ഈ കഥ പാഠഭേദങ്ങളോടെ അവതരിപ്പിച്ചിട്ടുണ്ട്. ദാരികൻറെ ക്രൂരതയറിഞ്ഞ് കോപിഷ്ഠനായ പരമശിവൻ തൻറെ തൃക്കണ്ണ് തുറക്കുമ്പോൾ ആ അഗ്നിയിൽ നിന്ന് ആദിപരാശക്തിയായ മഹാദേവി അതിമനോഹരമായ കറുത്ത നിറത്തോടെ, കോടിസൂര്യ തേജസ്സോടെ ശ്രീ ഭദ്രകാളിയായി പ്രത്യക്ഷപ്പെട്ടു. വേതാള മുകളിലേറി ദാരികാപുരിയിലെത്തിയ ദേവി ഉഗ്രരൂപം പൂണ്ട് ദാരികനെ യുദ്ധത്തിന് പോർവിളിച്ചു. ഭദ്രകാളി ദേവിയെ കണ്ട ദാരികനറെ ഉള്ളിൽ ഭയമുണ്ടായെങ്കിലും അയാൾ സൈന്യത്തെയും കൂട്ടി യുദ്ധത്തിന് പുറപ്പെട്ടു.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

പോർക്കളത്തിലെത്തിയ കാളിക്ക് ദുർഗ്ഗാ ദേവി തന്നെ ദാരികനെ വധിക്കാനായുള്ള ബ്രഹ്മ മന്ത്രം ഉപദേശമായി നൽകി. തുടർന്ന് നടന്ന ഘോരയുദ്ധത്തിൽ ദാരികനെ ദേവി വധിച്ചു. അങ്കക്കലി തീരാത്ത ദേവിയും പരിവാരങ്ങളും ദാരികാ പുരി തകർത്ത് തരിപ്പണമാക്കി. ദേവിയുടെ രോഷം കണ്ട് ഭയന്ന ദേവൻമാർ മഹേശ്വരനെ വിളിച്ച് പ്രാർത്ഥിച്ചു. താണ്ഡവമാടിയിരുന്ന ദേവിയുടെ കാൽചുവട്ടിൽ പരമശിവൻ വന്ന് കിടന്നു. താൻ ചവിട്ടി നിൽക്കുന്നത് പരമേശ്വരൻറെ നെഞ്ചിലാണെന്ന് തിരിച്ചറിഞ്ഞ ദേവി രോഷമടക്കി ശാന്ത സ്വരൂപിണിയായി. ഇതാണ് മാഹാദേവിയുടെയും ദാരികൻറെയും കഥ. കഥകൾക്ക് അപ്പുറമായി ആത്മീയ സാധകരുടെ സാധനാ ജീവിതത്തിലെ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ഈ പുരാണത്തിൽ അടങ്ങിയിട്ടുണ്ട്. ശാക്തേയ സാധനയുടെ വലിയൊരു ഘട്ടം അനാവരണം ചെയ്യപ്പെടുന്നതാണ് ഭദ്രകാളി ചരിതം .

അന്നപൂർണേശ്വരിയായ ദേവിയുടെ മുന്നിൽ സർവൈശ്വര്യത്തിനായി അന്നം സമർപ്പിക്കുന്നു എന്ന സങ്കല്പവും പൊങ്കാലയ്ക്ക് പിറകിലുണ്ട്. പൊങ്കൽ എന്നത് വേവിച്ച അരി എന്നാണർത്ഥം. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഗങ്ങളിലും വീടിന് വെളിയിൽ പൊങ്കൽ നിവേദ്യം ഒരുക്കുന്ന ചടങ്ങുകളുണ്ട്. മകരസംക്രാന്തിയിലെ പൊങ്കൽ ഉത്സവങ്ങൾ ഇതിന് ഉദാഹരണമാണ്.

തമിഴ്നാട്ടിലും മറ്റും സൂര്യദേവനു വേണ്ടിയാണ് പൊങ്കൽ സമർപ്പിക്കുന്നതെങ്കിൽ കേരളത്തിലെത്തി അത് പൊങ്കാലയാകുമ്പോൾ അമ്മ ദൈവത്തിൻറെ മുന്നിലാണ് സമർപ്പണം.  കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലയ്ക്ക് എട്ട് ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. കാർത്തിക നാളിൽ കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കുന്നു.

ഭദ്രകാളിയാണ് പ്രതിഷ്ഠയെങ്കിലും പൊങ്കാലയുടെ കാപ്പ് കെട്ടുന്ന ദിവസം മുതൽ പൊങ്കാല ദിവസം വരെ ചൊല്ലുന്ന തോറ്റം പാട്ടുകൾ കണ്ണകി ചരിതമാണ്.തെക്കൻ കേരളത്തിൽ തമിഴ് പാരമ്പര്യവുമായി ചേർന്ന് നിൽക്കുന്ന അനേകം ക്ഷേത്രങ്ങളിൽ പൊങ്കാല ഉത്സവമുണ്ടെങ്കിലും ആറ്റുകാൽ പൊങ്കാലയോളം പ്രസിദ്ധമായ ഒരു ഉത്സവവുമില്ല.ശബരിമലയിൽ യൌവ്വനയുക്തകളായ സ്ത്രീകൾ പോകാറില്ലാത്തതുപോലെ ആറ്റുകാലിൽ പുരുഷൻമാർ പൊങ്കാലയർപ്പിക്കാറില്ല. അത് കുടുംബത്തിൻറെ ആണിക്കല്ലായ സ്ത്രീകൾക്കുമാത്രം അവകാശപ്പെട്ട ചടങ്ങാണ്.

വിവിധവും പരസ്പര പൂരകവുമായ ആചാര വിചാര പദ്ധതികളാൽ സമഗ്രമാണ് സനാതന ധർമ്മത്തിൻറെ ഓരോ ഏടുകളും. സാക്ഷാൽ അഭയ വരദായിനിയായ മഹാദേവിയുടെ തിരുമുൻപിൽ നാരിമാർ പൊങ്കാല നിവേദ്യം സമർപ്പിക്കുമ്പോൾ അനന്തപുരി ആ ദിവസം സ്ത്രീശക്തിയുടെ യാഗശാലയായി മാറും.

Tags: Temples in Thiruvananthapuramattukal pongalaTemplesAttukal PonkalatravelAttukal Ponkala 2024Attukal Temple
Share8
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies