തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. സീബ്രാലൈനിൽ വാഹനം നിർത്തിയിട്ടുവെന്ന പേരിലാണ് നടപടി. 250 രൂപ പിഴയൊടുക്കാനാണ് മോട്ടോർവാഹന വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് ചേർത്തലയിൽവച്ചാണ് നിയമ ലംഘനം ഉണ്ടായത് എന്നാണ് മോട്ടോർവാഹന വകുപ്പ് അറിയിക്കുന്നത്. ഗവർണറുടെ ബെൻസ് ജി എൽഇ മോഡൽ കാറിനാണ് പിഴയീടാക്കിയിരിക്കുന്നത്. ചേർത്തലയിൽവച്ച് ട്രാഫിക്കിനിടെ സീബ്രാലൈനിൽ ഗവർണറുടെ വാഹനം നിർത്തിയിട്ടെന്നാണ് മോട്ടോർവഹന വകുപ്പ് പറയുന്നത്. സംഭവ സമയം ഗവർണർ വാഹനത്തിൽ ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
മാർച്ചിൽ എഐ ക്യാമറകൾ സജീവമായിരുന്നില്ല. അതിനാൽ വാഹനത്തിന്റെ ചിത്രം എടുത്താണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മോട്ടോർവാഹന വകുപ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പിഴയീടാക്കിയിരുന്നു.
Discussion about this post