വളർന്നു വരുന്ന ഓരോ കുട്ടിയ്ക്കും പാലിനോട് ബന്ധമുണ്ടാകും. ചിലർക്ക് ഇഷ്ടക്കേടിന്റെ ആണെങ്കിൽ മറ്റ് ചിലർക്ക് ഏറെ ഇഷ്ടമുള്ള പാനീയത്തിന്റെ കഥകളാകും പറയാനുണ്ടാകുക. ഒരു ഗ്ലാസ് പാൽ കുടിപ്പിക്കാൻ കുഞ്ഞിന്റെ പിറകെ ഓടിയ കഥ ഇന്ത്യയിലെ ഒട്ടുമിക്ക അമ്മമാർക്കും പറയാനുണ്ടാകും. കാത്സ്യം, പ്രോട്ടീൻ, വിറ്റമിൻ, മിനറൽസ് എന്നിവയെല്ലാം കൊണ്ട് സമ്പന്നമായ പാലിനെ ഒരു സമ്പൂർണ ഭക്ഷണമായാണ് കണക്കാക്കിയിരുന്നത്.
പണ്ടൊക്കെ പശുവിൽ പാൽ, ആട്ടിൻ പാൽ, എന്നിങ്ങനെ ഒന്നോ രണ്ടോ തരം പാലുകൾ മാത്രമേ ആളുകൾക്ക് അറിയുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ മാർക്കറ്റിൽ പോയാൽ, ഏതുതരം പാൽ വാങ്ങണം എന്നു പോലും കുഴപ്പത്തിലായി പോകും. ഇതിനുള്ള പ്രധാനകാരണം, കൊഴുപ്പ് കൂടിയ പാലിന് പകരമുള്ള ബദൽ മാർഗത്തിന് വേണ്ടിയുള്ള അന്വേഷണമാണ്. പശുവിൻ പാലും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ദഹന പ്രശ്‌നങ്ങൾ, മുഖക്കുരു എന്നിവയ്‌ക്കെല്ലാം പരിഹാരം കാണാൻ ഡയറി വസ്തുക്കളെ ഒഴിവാക്കാൻ ആളുകൾ ശ്രമിച്ചു തുടങ്ങി.
നമ്മുടെ മുൻ തലമുറകൾക്ക് ഈ പാൽ കുടിക്കുമ്പോൾ ഈ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്…?
കാരണം നമ്മുടെ ആഹാര രീതികളിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗവും ഭക്ഷണക്രമത്തിലുള്ള മാറ്റവും നമ്മുടെ ദഹനവ്യവസ്ഥയെ ആകെ താളം തെറ്റിച്ചു. പശുവിൽ പാൽ, ആട്ടിൻ പാൽ, പോത്തിൻ പാൽ എന്നിവയെല്ലാം എളുപ്പം ദഹിപ്പിക്കാൻ നമ്മുടെ ദഹന വ്യവസ്ഥക്ക് കഴിയാതെയായി. ഇത് വയറ് വേദന, ദഹനപ്രശ്‌നങ്ങൾ എന്നിവയുണ്ടാകാൻ കാരണമാകുന്നു. ഇതിന് ബദലായി ആളുകൾ തിരഞ്ഞെടുത്തതാണ് മറ്റ് പല തരത്തിലുള്ള പാലുകൾ… അവ എന്തൊക്കെയാണെന്ന് നോക്കാം…
സോയ ബീനിൽ നിന്നും ഉണ്ടാക്കുന്ന സോയ മിൽക്ക് ഡയറി വസ്തുക്കൾക്ക് ഒരു ബദൽ മാർഗമാണ്. വിറ്റമിൻ, മിനറൽസ് എന്നിവ കൊണ്ട് സമ്പന്നമായ സോയ മിൽക്ക് പശുവിൻ പാലിനുള്ള നല്ലൊരു ബദൽ മാർഗമാണ്. പശുവിൻ പാലിനുള്ള മറ്റൊരു മികച്ച ബദൽ മാർഗമാണ് തേങ്ങാ പാൽ.
ഓട്ട്‌സിൽ നിന്നും ഉണ്ടാക്കുന്ന ഓട്ട്‌സ് മിൽക്കും പാലിന് പകരം ഉപയോഗിക്കാം. ചെറിയ മധുരത്തോട് കൂടിയതും കൊഴുപ്പുള്ളതുമാണ് ഓട്ട്‌സ് മിൽക്ക്. ആൽമണ്ട്, നിലക്കടല, കശുവണ്ടി പരിപ്പ് എന്നിവ കൊണ്ട് ഉണ്ടാക്കുന്നതാണ് നട്ട്‌സ് മിൽക്ക് പശുവിൽ പാലിന് പകരം ഉപയോഗിക്കാൻ പറ്റിയ ഒരുഒ ബദൽ മാർഗമാണ്. കലോറി കുറഞ്ഞ നട്ട്‌സ് മിൽക്ക് കാത്സ്യം, വിറ്റമിൻ ഡി, വിറ്റമിൻ ബി 12 എന്നിവ കൊണ്ട് സ്മ്പന്നമാണ്.
എങ്ങനെ നിങ്ങൾക്കുള്ള ശരിയായ പാൽ തിരഞ്ഞെടുക്കാം…
നിങ്ങൾ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി ആൽമണ്ട് മിൽക്ക്, സോയ മിൽക്ക്, ഓട്ട്‌സ് മിൽക്ക് എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്. ആൽമണ്ട് മിൽക്കിൽ കലോറി കുറവാണ്. ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമാണ് ആൽമണ്ട് മിൽക്ക്. എന്നാൽ, കാൻസർ, ഫൈബ്രോയിഡ്, തൈറോയിഡ് എന്നിവ ഉള്ളവർ സോയ മിൽക്ക് ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവരും ഡയബറ്റിക്‌സ് ഉള്ളവരും കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിക്കുന്നതാണ് ഉചിതം.
Discussion about this post