വയനാട്; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെയാണെന്ന് സുരേഷ് ഗോപി. സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാവിലെ നെടുമങ്ങാട്ടെ വീട്ടിലെത്തിയ സുരേഷ് ഗോപി സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു.കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള ലക്ഷ്യത്തോടെ ആയിരുന്നു സന്ദർശനം എന്നും സുരേഷ് ഗോപി വിശദമാക്കി
ഡീനും വി സിയുമൊക്കെ ആകുന്നത് ഇപ്പോൾ ക്രിമിനൽസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സിദ്ധാർത്ഥന്റെ കുടുംബത്തെ കണ്ടു. വളരെ നികൃഷ്ടമായ അവസ്ഥ വിദ്യാർത്ഥി രാഷ്ട്രീയ മേഖലയിൽ കാണുന്നുണ്ട്. സൗഹൃദം വളർത്തേണ്ട പ്രായമാണ്. സത്യാവസ്ഥ കണ്ടെത്തണമെന്നും പ്രതികൾ ക്രൂരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സിബിഐ പോലൊരു ഏജൻസി അന്വേഷിക്കണം. ഒളിക്കാനും മറക്കാനും ഇല്ലെങ്കിൽ സർക്കാർ തന്നെ കോടതിയിൽ അത് ആവശ്യപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.
സിദ്ധാർത്ഥനു സമാനമായ സാഹചര്യം തൃശ്ശൂരിലും ഉണ്ടായിട്ടുണ്ട്. തൃശ്ശൂരിൽ ഒരു പെൺകുട്ടിക്ക് നടന്ന വിഷയം ആണ് ഇതിൽ കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.51 വെട്ടിന്റെ കാര്യത്തിലാണെങ്കിലും എല്ലാവർക്കുമറിയാം ആരാ ചെയ്തതെന്ന്. ചെയ്യാത്തവരും ഇതിലുൾപ്പെട്ടിട്ടുണ്ട്. അവർ പറയുന്നത് വെറും നുണയാണെന്ന് പറഞ്ഞു തള്ളിക്കളയാനാകില്ല. ഇതിലെല്ലാം സത്യമുണ്ട്. പ്രതികൾക്ക് കുടപിടിച്ചു നടക്കുന്നവരുണ്ട്. രാജാവ് കള്ളനല്ലെന്ന് ആദ്യം നമുക്ക് വിശ്വാസം വരട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post